ജീവനക്കാരെ പിരിച്ചുവിട്ട നടപടി; മാപ്പ് പറഞ്ഞ് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി

വാഷിംഗ്‌ടണ്‍: ശതകോടിശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ 50% ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് സ്ഥാപകന്‍  ജാക്ക് ഡോര്‍സി. ട്വിറ്ററിലെ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ താന്‍ വളരെയധികം ഖേദിക്കുന്നു. തുടക്കം മുതല്‍ തന്നോട് ഒപ്പമുള്ളവരും ഇപ്പോള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരും വളരെ കഴിവുള്ളവരാണ്.  ഇപ്പോള്‍ ജോലിയില്‍ നിന്നും പിരിഞ്ഞു പോകേണ്ടി വന്നവരോട് ഖേദം പ്രകടിപ്പിക്കുന്നു. തുടക്കം മുതല്‍ തന്നോടൊപ്പം നിന്നവരോട് എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും  ജാക്ക് ഡോര്‍സി പറഞ്ഞു. ഈ വർഷം മേയിലാണ് ട്വിറ്റർ ബോർഡിൽ നിന്ന് ജാക്ക് ദോർസി പടിയിറങ്ങിയത്. അദ്ദേഹം സഹസ്ഥാപകനായി 2006-ൽ തുടങ്ങിയതാണ് ട്വിറ്റർ. 2007 മുതൽ ഡയറക്ടറായിരുന്നു.  ജാക്ക് ഡോര്‍സി ഇപ്പോള്‍ തന്റെ പുതിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ 'ബ്ലൂസ്‌കി'യുടെ പ്രചാരണത്തിലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പകുതിയിലധികം ആളുകളെയാണ് ട്വിറ്ററില്‍ നിന്നും പറഞ്ഞുവിട്ടത്. 3700 പേര്‍ക്ക് ജോലി നഷ്ടമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പിരിച്ചുവിടലിന്‍റെ ഭാഗമായി കമ്പനി താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയിൽ മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു. ഇന്ത്യയിൽ മാത്രംപേര്‍ക്ക് ജോലി ഏകദേശം 200 പേര്‍ക്ക് ജോലി നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്‌. അതേസമയം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയുള്ള പിരിച്ചുവിടല്‍ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ നിയമനടപടിക്കൊരുങ്ങുകയാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More