രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ശേഷം മരണപ്പെടുന്നത് പോലെ തോന്നി; കൊവിഡ് വാക്സിനെതിരെ ഇലോണ്‍ മസ്ക്

വാഷിംഗ്‌ടണ്‍: കൊവിഡ് വാക്സിനെതിരെ വിമര്‍ശനവുമായി ട്വിറ്റര്‍ സി ഇ ഒ ഇലോണ്‍ മസ്ക്. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ശേഷം മരണപ്പെടുന്നത് പോലെ തോന്നിയെന്ന് ഇലോണ്‍ മസ്ക് പറഞ്ഞു. കൊവിഡ് വാക്സിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ട്വിറ്ററില്‍ നടന്ന ചര്‍ച്ചയിലാണ് ഇലോണ്‍ മസ്ക് തന്‍റെ അനുഭവം പങ്കുവെച്ചത്. 'രണ്ടാമത്തെ ബൂസ്റ്റർ ഡോസില്‍ നിന്ന് എനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായി. കുറേ ദിവസങ്ങളോളം മരണപെടുന്ന പോലെ തോന്നി. ദീർഘകാലത്തോളം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. വാക്സിനുകള്‍ വരുന്നതിന് മുന്‍പ് തനിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്നും കൈവേദന മാറ്റി നിര്‍ത്തിയാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ഇലോണ്‍ മസ്ക് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇലോണ്‍ മസ്ക് വാക്സിനുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. വാക്സിനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഇലോണ്‍ മസ്കിനെപ്പോലെയുള്ളവര്‍ ഇത്തരം പരാമര്‍ശം നടത്തരുതെന്നും കൊവിഡ് ബാധിച്ച് പലരും മരണപ്പെടാതിരുന്നത് വാക്സിന്‍ സ്വീകരിച്ചതുകൊണ്ടാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ മസ്കിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നുമാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്.

Contact the author

International Desk

Recent Posts

International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

More
More
International

ഞാന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം; ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

More
More
International

ബാങ്ക് തകര്‍ച്ച: ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബൈഡന്‍റെ വാക്കൌട്ട്

More
More
International

സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്നരായി പൊതുനീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം; വിവേചനം നീക്കി ബെര്‍ലിന്‍

More
More
International

ഇഫ്താറിന് പണപ്പിരിവ് വേണ്ട, ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്; മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സൗദി

More
More