സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചയാള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിലെ ഫൗണ്ടേഷന്‍

ദുബായ്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തയാള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിലെ ഫൗണ്ടേഷന്‍. ആയത്തുളള ഖുമേനിയുടെ ഫത്വകള്‍ നടപ്പിലാക്കാനായി രൂപീകരിച്ച ഫൗണ്ടേഷനാണ് അക്രമിക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ആയിരം ചതുരശ്ര മീറ്റര്‍ കൃഷിഭൂമിയാണ് അക്രമിക്ക് ഇറാനിയന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന സമ്മാനം.

'റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തി ഇല്ലാതാക്കുകയും ഒരു കൈയ്ക്ക് സ്വാധീനമില്ലാതാക്കുകയും ചെയ്ത് മുസ്ലീങ്ങളെ സന്തോഷിപ്പിച്ച അമേരിക്കന്‍ യുവാവിന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. റുഷ്ദി ഇപ്പോള്‍ മരിച്ച് ജീവിക്കുന്ന അവസ്ഥയിലാണ്. ഈ ധീരമായ പ്രവൃത്തിയെ ആദരിക്കുന്നതിനായി ആയിരം ചതുരശ്ര മീറ്റര്‍ കൃഷിഭൂമി യുവാവിനോ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ കൈമാറും'- ഫൗണ്ടേഷന്‍ സെക്രട്ടറി മുഹമ്മദ് ഇസ്മായില്‍ സറേയ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. അന്നത്തെ ഇറാന്റെ പരമോന്നത നേതാവായ ആയത്തുളള ഖുമേനി പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്. ആയത്തുളള ഖുമേനി ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷങ്ങള്‍ക്കുശേഷമാണ് സല്‍മാന്‍ റുഷ്ദി ആക്രമണത്തിനിരയായത്. 

 2022 ഓഗസ്റ്റ് 12-നാണ് ഷട്ട്വോക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയ സല്‍മാന്‍ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത്. റുഷ്ദി വേദിയിലേക്ക് കയറുന്നതിനിടെ അക്രമി അദ്ദേഹത്തെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ചയും കയ്യിന്റെ ചലനശേഷിയും നഷ്ടമായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More