പാരിസ്: ലോകകപ്പില്‍ മൊറോക്കോയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച അഷ്റഫ് ഹകീമിക്കെതിരെ പീഡന പരാതി. വീട്ടിലേക്ക് വിളിച്ചു വരുത്തി ഹകീമി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. രേഖാമൂലം യുവതി പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് സ്റ്റെഷനിലെത്തി മൊഴി നല്‍കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ഫ്രഞ്ച് പ്രോസിക്യൂഷന് അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 25 - നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹകീമി ചുംബിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹകീമിയെ പരിചയപ്പെട്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പരാതിക്കാരി രേഖാമൂലം പരാതി നല്കാത്തതിനാല് അന്വേഷണം പൂര്‍ത്തിയായതിനുശേഷം മാത്രമേ ഹകീമിക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, വിഷയത്തോട് ഇതുവരെ പ്രതികരിക്കാന്‍ ഹകീമി തയ്യാറായിട്ടില്ല. പി എസ് ജി ക്ലബ്ബിന്റെ മികച്ച പ്രതിരോധ താരമാണ് ഹകീമി. കേസ് അന്വേഷണത്തില്‍ താരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അത് ഹകീമിയുടെ കരിയറിന് തന്നെ വലിയ തിരിച്ചടിയായിരിക്കും.