റോം: ഇറ്റലിയില്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് അടക്കമുളള വിദേശഭാഷകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ ഇറ്റാലിയന്‍ അല്ലാതെ മറ്റൊരു ഭാഷ സംസാരിച്ചാല്‍ 90 ലക്ഷം വരെ പിഴയീടാക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടിയായ ബ്രദേര്‍ഴ്സ് ഓഫ് ഇറ്റലി അംഗമാണ് ഇതുസംബന്ധിച്ച ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഇംഗ്ലീഷുള്പ്പെടെയുളള വിദേശഭാഷകള്‍ ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുമെന്നും അതിന്റെ അന്തസ്സില്ലാതാക്കുമെന്നുമാണ് കരടുബില്ലില്‍ പറയുന്നത്. ഫാബിയോ റാംപെല്ലി ബില്ല് അവതരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പിന്താങ്ങി. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയാല്‍ വിദേശഭാഷാ നിരോധനം പ്രാബല്യത്തില്‍വരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷുള്പ്പെടെയുളള ഭാഷകള്‍ നിരോധിക്കുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കുമെന്നും അന്താരാഷ്ട്ര വിപണിയിലെ മത്സരരംഗത്ത് ഇറ്റലിയെ പിറകോട്ടടിപ്പിക്കാന്‍ ഇതുകാരണമാകുമെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുളള സെര്‍ച്ച് എഞ്ചിന് സോഫ്റ്റ് വെയറായ ചാറ്റ് ജിപിടിയും ഇറ്റലി നിരോധിച്ചിരുന്നു.