ഇലോണ്‍ മസ്ക് 8.2 കോടി രൂപ നല്‍കാനുണ്ട്; പരാതിയുമായി ട്വിറ്റര്‍ മുന്‍ സിഇഒ

വാഷിംഗ്‌ടണ്‍: ഇലോണ്‍ മസ്കിനെതിരെ പരാതിയുമായി ട്വിറ്റര്‍ മുന്‍ സിഇഒ പരാഗ് അഗര്‍വാള്‍. കമ്പനിയുടെ ചുമതലയിലുണ്ടായിരുന്ന സമയത്ത് ലീഗല്‍ നടപടിക്കായി ചെലവായ തുക ഇലോണ്‍ മസ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാഗ് അഗര്‍വാളും കമ്പനിയിലെ മുന്‍ ലീഗല്‍, ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും രംഗത്തെത്തിയിരിക്കുന്നത്. 8.2 കോടി രൂപയിലേറെ ഇലോണ്‍ മസ്ക് നല്‍കാനുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സിഇഒ ആയിരുന്ന പരാഗ് അഗര്‍വാളിനേയും സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരേയും  ഇലോണ്‍ മസ്ക് പുറത്താക്കിയിരുന്നു. 

'കമ്പനിയുമായി ബന്ധപ്പെട്ട ലീഗല്‍ ആവശ്യങ്ങള്‍ക്കായി വലിയൊരു തുക തങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട്. അത് നല്കാന്‍ ഇലോണ്‍ മസ്ക് ബാധ്യസ്ഥനാണ്. യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍, ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ഏജന്‍സികളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് ചിലവായ തുകയും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട് - പരാഗ് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം, സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വിറ്റൊഴിയാന്‍ തയ്യാറാണെന്ന് സിഇഒ ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം പറഞ്ഞു. കുറച്ച് ദിവസങ്ങളായി ട്വിറ്ററുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ശരിയായ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ട്വിറ്റര്‍ വില്‍ക്കുമെന്നുമാണ് മസ്ക് പറഞ്ഞത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More