ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം നടത്താന്‍ പാര്‍ലമെന്‍ററി സമിതി തീരുമാനിച്ചു. പ്രധാനമന്ത്രി ഋഷി സുനക് തന്റെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ശിശുക്ഷേമ സംരക്ഷണ ഏജന്‍സിക്ക് ബജറ്റ് വഴി ആനുകൂല്യം നല്‍കാന്‍ ശ്രമിച്ച് എന്നാ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ലമെന്‍ററി സമിതി തീരുമാനിച്ചത്. 

ശിശുക്ഷേമ സംരക്ഷണ ഏജന്‍സിക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ ബജറ്റിലെ പോളിസിയില്‍ മാറ്റം വരുത്തി എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇപ്പോള്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിലേക്ക് സമിതി നീങ്ങുന്നത് എന്ന് ബി ബി സി അടക്കമുള്ള വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് ചെയര്‍മാനുമായ നാരായണ മൂര്‍ത്തിയുടെ  മകളാണ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഭാര്യ അക്ഷതാ മൂര്‍ത്തി. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More