റിയാദ്: കലാപം നടക്കുന്ന സുഡാനില്‍ നിന്ന് ഇന്ത്യാക്കാരടക്കമുള്ള 157 പേരെ സൌദി അറേബ്യന്‍ രക്ഷാ ദൌത്യസഘം രക്ഷപ്പെടുത്തി. ഇന്ത്യാക്കാരുള്‍പ്പെടെ 66 പേരെയും സൌദി പൌരന്മാരായ 91 പേരെയും കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി ജിദ്ദയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. സൌദി അറേബ്യന്‍ നാവിക സേനയുടെ രക്ഷാദൌത്യത്തിലൂടെ ഇവരെ ജിദ്ദ ചെങ്കടല്‍ തീരത്താണ് എത്തിച്ചത് എന്ന് വിദേശകാര്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
സൌദി രക്ഷാദൌത്യത്തില്‍ രക്ഷപ്പെട്ടവരില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ പാകിസ്താന്, ബംഗ്ലദേശ്, യു എ ഇ, കുവൈത്ത്, ഖത്ത!ര്‍, ഈജിപ്ത്, ടൂനീഷ്യ, ഫിലിപ്പീന്‍സ്, ബള്‍ഗേറിയ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും നയതന്ത്ര പ്രതിനിധികളും ഉണ്ട് എന്നാണ് സൌദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സൌദി വിദേശകാര്യ വകുപ്പ് മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദുമായി സംസാരിച്ചിരുന്നു. സൌദി സൈന്യത്തിന്റെയും പ്രതിരോധ, വിദേശകാര്യ വകുപ്പുകളുടെയും സഹായത്തോടെയാണ് നാവിക സേന രക്ഷാ ദൌത്യം നടത്തിയത്. ഇന്നലെയാണ് സുഡാനില്‍ സൈന്യവും അര്‍ദ്ധ സൈകവിഭാഗമായ റാപിഡ് സപോര്‍ട്ട് ഫോഴ്സും തമ്മില്‍ കടുത്ത അഭ്യന്തര യുദ്ധം ആരംഭിച്ചത്. സുഡാന് തലസ്ഥാനമായ ഖാതൂമില് ഇതിനകം നാനൂറിലധികം പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്