കാബൂള്‍: താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതിനുപിന്നാലെ നിരവധി സ്ത്രീവിരുദ്ധ നിയമങ്ങളാണ് നടപ്പിലാക്കിയത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ചു. ഇപ്പോഴിതാ രാജ്യത്തെ ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടണമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് താലിബാന്. സ്ത്രീകള്‍ക്കുളള ബ്യൂട്ടീപാര്‍ലറുകള്‍ അടച്ചുപൂട്ടാനുളള സമയപരിധി ഒരുമാസമാണെന്ന് മൊറാലിറ്റി മിനിസ്ട്രി അറിയിച്ചു. ഒരു മാസത്തിനുളളില്‍ രാജ്യത്തെ എല്ലാ ബ്യൂട്ടീപാര്‍ലറുകളും അടച്ചുപൂട്ടുമെന്നും ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും മന്ത്രി മുഹമ്മദ് അഫിഖ് അഹാജര് പറഞ്ഞു.
താലിബാന് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇടപഴകാനുളള ഇടമായിരുന്നു ബ്യൂട്ടി പാര്‍ലറുകള്‍. പുരുഷന്മാര്ക്ക് ജോലിയില്ല. ഓരോ ദിവസത്തെയും ഭക്ഷണത്തിനുവേണ്ടിയാണ് പല സ്ത്രീകളും ബ്യൂട്ടീ പാര്‍ലറുകളില്‍ ജോലി ചെയ്യുന്നത്'- അഫ്ഗാനിസ്ഥാനിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ റെയ്ഹാന് മുബാരിസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2021-ലാണ് താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തത്. അതിനുശേഷം സ്കൂള്‍, കോളേജ്, സര്‍വ്വകലാശാല വിദ്യാഭ്യാസം നിരോധിച്ചതുള്‍പ്പെടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് താലിബാന് രാജ്യത്ത് നടത്തുന്നത്. സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും സിനിമാ തിയറ്റര്‍, പാര്‍ക്ക് തുടങ്ങിയ പൊതുയിടങ്ങളില്‍ പോകുന്നതിനും താലിബാന് വിലക്കേര്‍പ്പെടുത്തിയിരുന്നു.