മൊറോക്കോയില്‍ ഭൂചലനം; 296 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

റാബത്ത്: നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ 296 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മരാക്കേഷ് നഗരത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് ഭൂചലനമുണ്ടായത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് മൊറോക്കന്‍ നാഷണല്‍ സീസ്മിക് മോണിറ്ററിംഗ് അലേര്‍ട്ട് നെറ്റ് വര്‍ക്ക് സിസ്റ്റം അറിയിച്ചത്. യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ കണക്ക് പ്രകാരം 6.8 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് മൊറോക്കോയിലെ റസ്‌റ്റോറന്റുകളില്‍നിന്നും പബുകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. 

Contact the author

International Desk

Recent Posts

International

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചു- മുഹമ്മദ് മുയിസു

More
More
International

ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികള്‍; മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടണം - കമലാ ഹാരിസ്

More
More
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
International

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമായി നേപ്പാള്‍

More
More
International

'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

More
More
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

More
More