മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

റബാത്ത്: ഭൂകമ്പം നാശം വിതച്ച മൊറോക്കോയിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ഫുഡ്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ദുരന്തത്തില്‍ വീടും കുടുംബവും നഷ്ടമായവര്‍ക്ക് സ്വന്തം ആഢംബര ഹോട്ടലില്‍ അഭയമൊരുക്കിയിരിക്കുകയാണ് താരം. മാറാക്കിഷിലെ പെസ്താനാ സിആര്‍7 എന്ന പേരിലുളള ഫോര്‍ സ്റ്റാര്‍ ഹോട്ടലാണ് അഭയാര്‍ത്ഥികള്‍ക്കായി താരം ഒഴിച്ചുനല്‍കുന്നത്. ഔട്ട് ഡോര്‍ സ്വിമ്മിംഗ് പൂള്‍, ഫിറ്റ്‌നെസ് സെന്റര്‍, റസ്റ്റോറന്റ് ഉള്‍പ്പെടെയുളള ആഢംബര ഹോട്ടലാണിത്. 176 മുറികളാണ് ഈ ഹോട്ടലിലുളളത്. 

മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 'മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുകയാണ്. മൊറോക്കോയിലുളള എല്ലാവരെയും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനയും അറിയിക്കുന്നു' എന്നാണ് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇതാദ്യമായല്ല, റൊണാള്‍ഡോ ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നത്. അടുത്തിടെ തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ ദുരിതബാധിതര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി പ്രത്യേകം വിമാനങ്ങള്‍ അയച്ചിരുന്നു. ടെന്റുകള്‍, ഭക്ഷണം, പുതപ്പ്, കിടക്ക, കുട്ടികള്‍ക്കുളള പാല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും അദ്ദേഹം വിതരണം ചെയ്തിരുന്നു.

Contact the author

International Desk

Recent Posts

International

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചു- മുഹമ്മദ് മുയിസു

More
More
International

ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികള്‍; മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടണം - കമലാ ഹാരിസ്

More
More
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
International

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമായി നേപ്പാള്‍

More
More
International

'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

More
More
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

More
More