ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

ടൊറന്റോ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നീതി നടപ്പാക്കാന്‍ ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്നും ഇന്ത്യ അന്വേഷണത്തില്‍ സഹകരിക്കണമെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണില്‍വെച്ച് കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്‍സികളാണെന്നും ഇത് രാജ്യാന്തര ധാരണകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്‌നം കൂടുതല്‍ വഷളാക്കാനോ താല്‍പ്പര്യമില്ലെന്ന് ട്രൂഡോ നേരത്തെ പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യയാകാമെന്ന് ട്രൂഡോ നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇന്ത്യയും കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ തളളിയിരുന്നു. കാനഡയിലെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജൂണ്‍ 18-ന് കാനഡയിലെ സറെയിലുളള ഗുരുദ്വാരയില്‍വെച്ചാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടത്. ആയുധധാരികളായ രണ്ടുപേര്‍ നിജ്ജറെ വെടിവെച്ചു കൊല്ലുകയായിരുന്നു.

Contact the author

International Desk

Recent Posts

International

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചു- മുഹമ്മദ് മുയിസു

More
More
International

ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികള്‍; മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടണം - കമലാ ഹാരിസ്

More
More
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
International

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമായി നേപ്പാള്‍

More
More
International

'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

More
More
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

More
More