ബ്രസീലിയ: ഫുട്ബോള്‍ താരം നെയ്മറിനും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന കാര്യം നെയ്മര്‍ തന്നെയാണ് എക്സിലൂടെ പുറത്തുവിട്ടത്. കുഞ്ഞിനും പങ്കാളിക്കുമൊപ്പമുളള ചിത്രങ്ങളും നെയ്മര്‍ പങ്കുവെച്ചു. മേവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 'ഞങ്ങളുടെ ജീവിതം പൂര്ണമാക്കാന് മേവി എത്തി. സ്വാഗതം മകളേ ! ഇതിനകം നീ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവളായിക്കഴിഞ്ഞു. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി'- നെയ്മര്‍ എക്സില്‍ കുറിച്ചു. നിരവധി പേരാണ് താരത്തിനും പങ്കാളിക്കും ആശംസകളറിയിച്ച് എത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ബ്രൂണ ഗര്‍ഭിണിയാണെന്ന കാര്യം നെയ്മര്‍ വെളിപ്പെടുത്തിയത്. നെയ്മര്‍ക്കും ആദ്യ കാമുകി കരോലീന ഡാന്റാസിനും 12 വയസുളള ഒരു മകനുമുണ്ട്. ഡേവി ലൂക്കയെന്നാണ് മകന്റെ പേര്. 2020-ലാണ് നെയ്മറും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സറായ ബ്രൂണയും തമ്മില്‍ പ്രണയത്തിലാവുന്നത്. 2022-ല്‍ ഇരുവരും വേര്‍പിരിഞ്ഞെങ്കിലും പിന്നീട് പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിക്കുകയായിരുന്നു.