സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമായി നേപ്പാള്‍

കാഠ്മണ്ഡു:  ദക്ഷിണേഷ്യയില്‍ ആദ്യമായി സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന രാജ്യമായി നേപ്പാള്‍. മായാ ഗുരാങ്, സുരേന്ദ്ര പാണ്ഡെ എന്നിവരുടെ വിവാഹമാണ് ലാംജങ് ജില്ലയിലെ ദോര്‍ദി റൂറല്‍ മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. മായാ ഗുരാങ് ട്രാന്‍സ് വനിതയാണെങ്കിലും നിയമപരമായി പുരുഷനാണ്. അതിനാലാണ് സ്വവര്‍ഗ വിവാഹമെന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്തത്. നേപ്പാളില്‍ സുപ്രീംകോടതി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി അഞ്ച് മാസങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് ഒരു  സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2007-ല്‍ മായാ ഗുരുങ്ങുള്‍പ്പെടെയുളളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് നേപ്പാള്‍ സുപ്രീംകോടതി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിയമത്തിലെ തടസങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റര്‍ ചെയ്യാനുളള അപേക്ഷകള്‍ കീഴ്‌ക്കോടതികള്‍ തളളി. തുടര്‍ന്ന് ഇവര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും അപേക്ഷ തളളിയതോടെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ആ ഹര്‍ജിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ അഞ്ചുമാസം മുന്‍പ് കോടതി ഇടക്കാല ഉത്തരവിട്ടു.തുടര്‍ന്നാണ് ഇപ്പോള്‍ വിവാഹം താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ക്കുശേഷം വിവാഹം സ്ഥിരമായി രജിസ്റ്റര്‍ ചെയ്യും.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More