ചരിത്രത്തിലാദ്യം; അമേരിക്കയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കി

വാഷിംഗ്ടണ്‍: ആദ്യമായി നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കി അമേരിക്ക. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ മാസ്‌കിലൂടെ നൈട്രജന്‍ വാതകം ശ്വസിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 1988-ല്‍ യുഎസിലെ അലബാമയില്‍ സുവിശേഷ പ്രസംഗകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെന്നത്ത് യൂജിന്‍ സ്മിത്തിനെയാണ് പുതിയ രീതി ഉപയോഗിച്ച് വധിച്ചത്. ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയാണ് നടപ്പിലാക്കിയതെന്ന് അലബാമ സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തളളുകയായിരുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 27 സംസ്ഥാനങ്ങളില്‍ മാത്രമാണ് വധശിക്ഷയുളളത്. മറ്റ് സംസ്ഥാനങ്ങളില്‍ വധശിക്ഷയ്ക്ക് നിയമപരമായ അംഗീകാരമില്ല. പൊതുവെ  വിഷം കുത്തിവെച്ചാണ് അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കാറുളളത്. മിസിസിപ്പി, ഒക്ക്‌ലഹോമ  എന്നീ സംസ്ഥാനങ്ങളില്‍ നൈട്രജന്‍ ഗ്യാസ് വധശിക്ഷയ്ക്ക് അംഗീകാരമുണ്ടെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിറവും മണവും സ്വാദുമൊന്നുമില്ലാത്ത വാതകമാണ് നൈട്രജന്‍. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉളള വാതകവും നൈട്രജനാണ്. ഓക്‌സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നത് മരണത്തിനിടയാക്കും. ഈ പ്രക്രിയയാണ് അമേരിക്ക വധശിക്ഷ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചത്. ഉയര്‍ന്ന അളവില്‍ നൈട്രജന്‍ ശ്വസിക്കുന്നതിലൂടെ തലകറക്കം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്യും. വായുവിലെ ഓക്‌സിജന്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് മരണത്തിലേക്ക് നയിക്കും.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More