ഇസ്‌ലാമിക നിയമം ലംഘിച്ച് വിവാഹം; ഇമ്രാൻ ഖാനും ഭാര്യക്കും ഏഴു വർഷം തടവു ശിക്ഷ വിധിച്ച് പാക് കോടതി

ഇസ്‌ലാമിക നിയമം ലംഘിച്ച് വിവാഹിതരായി എന്ന് ആരോപിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷറ ഖാനും ഏഴു വർഷം തടവു ശിക്ഷ വിധിച്ച് പാക് കോടതി. മുൻ ഭര്‍ത്താവിൽനിന്ന് വിവാഹമോചനം നേടിയ ബുഷറ, ഇസ്‌ലാമിക നിയമപ്രകാരം അടുത്ത വിവാഹത്തിനുള്ള കാലയളവ് പൂർത്തീകരിച്ചില്ലെന്നാണ് കേസ്. 2018 ജനുവരിയിൽ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇമ്രാൻ ഖാനെതിരെ ഈയാഴ്ച വന്ന മൂന്നാമത്തെ കോടതി വിധിയാണ് ഇത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിലും ഇമ്രാൻ ഖാനെ 10 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇമ്രാൻ ഖാനെ നിലവില്‍ റാവൽപിണ്ടിയിലെ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അടുത്ത മാസം എട്ടിന് പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് അധ്യക്ഷൻ കൂടിയായ ഇമ്രാന്‍ ഖാനെതിരെ കൂടുതല്‍ കോടതി വിധികള്‍ ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 മുതൽ 2022 വരെ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു. എന്നാൽ അവിശ്വാസ വോട്ടെടുപ്പിൽ രാജ്യത്തെ സൈനിക മേധാവികളുടെ പിന്തുണ നഷ്ടപ്പെട്ടതിനെ തുടർന്ന് അദ്ദേഹം പുറത്തായി. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More