ഭക്ഷണപ്പെട്ടി ദേഹത്തുവീണ് ഗാസയില്‍ 5 പേര്‍ കൊല്ലപ്പെട്ടു

ഗാസ: വിമാനത്തില്‍ നിന്ന് താഴേക്കിട്ട സഹായ പൊതികള്‍ ദേഹത്ത് വീണ് ഗാസയില്‍ അഞ്ച് മരണം. ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും നിറച്ച പെട്ടികൾ വിതരണം ചെയ്യുന്നതിനിടെയായിരുന്നു അപകടം. സാധനങ്ങള്‍ നിറച്ച വലിയ പെട്ടികള്‍ പാരച്യൂട്ട് വിടരാതെ താഴേക്ക് വീണാണ് അപകടമുണ്ടായത്. ഭക്ഷണം കാത്ത് നിന്നവര്‍ക്ക് മേലെയാണ് പെട്ടികൾ വന്നു വീണത്. കടുത്ത ഭക്ഷണ ക്ഷാമമുള്ള ഗാസയില്‍ അമേരിക്ക, ജോ‍‍ർദാന്‍, ഈജിപ്ത്‌, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങള്‍ ഭക്ഷണ പൊതി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ഏത്‌ രാജ്യത്തിന്‍റെ സഹായ പൊതികളാണ് വീണതെന്ന് വ്യക്തമായിട്ടില്ല. 

വെള്ളിയാഴ്ചയാണ് സംഭവം നന്നത്. മനുഷ്യത്വത്തിന്റെ പേരിലല്ല, മറ്റ് അജണ്ടകള്‍ വെച്ചാണ് ഇങ്ങനെ സഹായിക്കുന്നതെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. വടക്കന്‍ ഗാസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 20 പേരെങ്കിലും ഭക്ഷണക്ഷാമം മൂലം മരണപ്പെട്ടിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണക്ഷാമം കൊണ്ട് ശിശുമരണം ഉണ്ടാകുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നല്‍കി. റഫയിലെ ആശുപത്രിയില്‍ 5 ആഴ്ചക്കിടെ 20 കുട്ടികളാണ് ഭക്ഷണം ലഭിക്കാതെ മരിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോഡ്‌ മാര്‍ഗ്ഗം ഗാസയിലേക്കുള്ള സഹായം ഇസ്രായേൽ വൈകിപ്പിക്കുന്നതിനാൽ രാജ്യങ്ങള്‍ ആകാശമാര്‍ഗ്ഗം സഹായം എത്തിച്ച് കൊടുക്കുകയാണിപ്പോള്‍. പക്ഷേ ഇതും വലിയ രീതിയില്‍ കാര്യക്ഷമമല്ലാത്തതിനാൽ ഗാസയിൽ താൽക്കാലിക തുറമുഖം സ്ഥാപിക്കാനൊരുങ്ങുകയാണ് അമേരിക്ക.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More