ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

ന്യൂയോര്‍ക്ക്: ഓരോ യാത്രയുടെയും ഓര്‍മ്മയ്ക്കായി അവിടെ നിന്നും എന്തെങ്കിലും ശേഖരിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. എന്നാൽ യൂറോപ്പിലെ കാനറി ദ്വീപുകളിലെ ലാൻസറോട്ട, ഫ്യൂർട്ടെവെൻചുറ എന്നീ ദ്വീപുകൾ സന്ദര്‍ശിച്ച് അവിടെ നിന്ന് മണലോ, കല്ലുകളോ, പാറകളോ ശേഖരിച്ചാല്‍ കനത്ത പിഴ അടക്കേണ്ടിവരും. ഏതാണ്ട് രണ്ടര ലക്ഷം രൂപയ്ക്കടുത്താണ് പിഴ. 

മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്ക് 2563 പൗണ്ട്, അതായത് 2,69,879 രൂപയാണ് ഫൈന്‍. നിയമ ലംഘനത്തിന്റെ തോതനുസരിച്ച് പിഴ തുകയിലും വ്യത്യാസമുണ്ട്. ഗുരുതരമായ നിയമലംഘനം നടത്തിയാൽ 3,000 യൂറോയും, ചെറിയ രീതിയിലാണെങ്കില്‍ 150 മുതല്‍ 600 യൂറോ വരെയുമാണ്  പിഴ ചുമത്തുക. പലപ്പോഴും ഇവിടുത്തെ വിമാനത്താവളങ്ങളില്‍ നിന്ന് ഇത്തരത്തിൽ മണലും കല്ലുകളുമൊക്കെ പിടിച്ചെടുത്തിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദ്വീപിലെ മണലും പാറകളും കല്ലുകളുമൊക്കെ സഞ്ചാരികള്‍ കൊണ്ടുപോകുന്നത് അടുത്തിടെയായി വർധിച്ചു. 1000 കിലോഗ്രാം വരെ മണല്‍ ഒരാഴ്ച്ച കൊണ്ട് സഞ്ചാരികള്‍ കൊണ്ടു പോയന്നൊക്കെ റിപ്പോര്‍ട്ടുകളുണ്ട്. ഫ്യൂർട്ടെവൻചുറയിലെ പോപ്‌കോൺ ബീച്ചിൽ നിന്ന് ഒരു മാസം കൊണ്ട് ഒരു ടൺ മണൽ നഷ്ട്ടപ്പെട്ടതായും പറയുന്നു. ഇതിനു ശേഷമാണ് അധികൃതര്‍ നിയമങ്ങൾ കർശനമാക്കിയത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More