ജോർജ്ജ് ഫ്ലോയ്ഡ്: യുഎസിലുടനീളം നിലയ്ക്കാത്ത പ്രതിഷേധം

ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ 12-ാം ദിവസവും വംശീയതയ്‌ക്കും പോലീസ് ക്രൂരതയ്‌ക്കുമെതിരെ അമേരിക്കയിലുടനീളം വലിയ റാലികളാണ് സംഘടിപ്പിക്കപ്പെടുന്നത്. ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലിയ സമരത്തിനാണ് വാഷിംഗ്ടൺ ഡിസി സാക്ഷ്യം വഹിച്ചത്. പതിനായിരക്കണക്കിന് ആളുകൾ അണിനിരന്നതോടെ കൂടുതല്‍ പോലീസ് സേനയെ സ്ഥലത്തെത്തിച്ചു. വൈറ്റ് ഹൌസിനു സമീപത്തുവെച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ന്യൂയോർക്ക്, ചിക്കാഗോ, എല്‍.എ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും വലിയ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്.

അതേസമയം, നോർത്ത് കരോലിനയില്‍ ഫ്ലോയിഡിന്റെ അന്ത്യ ശുശ്രൂഷകള്‍ക്കു മുന്‍പ് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്‌ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്‌ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More