ഈജിപ്റ്റ്: ടിക്ക് ടോക് വിഡിയോയില്‍ ധിക്കാരവും അധാര്‍മികതയും കാണിച്ചുവെന്ന പേരില്‍ പ്രശസ്ത ഈജിപ്ഷ്യന്‍ ബെല്ലി ഡാന്‍സര്‍ സമ എല്‍-മസ്രിയെ കോടതി ശിക്ഷിച്ചു. 3 വര്‍ഷം തടവും 300,000 ഈജിപ്ഷ്യന്‍ പൌണ്ട് (18,500 രൂപ) പിഴയുമാണ് ശിക്ഷ.
സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്തുവെന്ന പേരില്‍ ഏപ്രിലിലാണ് എല്‍-മസ്രിയെ അറസ്റ്റ് ചെയ്തത്. ഈജിപ്തിലെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം. സ്വാതന്ത്ര്യവും ധിക്കാരവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ഈജിപ്റ്റ് പാര്‍ലമെന്റ് മെമ്പര്‍ ജോണ്‍ തലാത് ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഇതൊന്നും തന്റെ അറിവോടുകൂടിയല്ലെന്നും, തന്റെ ഫോണില്‍ നിന്നും മോഷ്ടിച്ച് താനറിയാതെ അപ്ലോഡ് ചെയ്യുകയുമാണെന്നാണ് എല്‍-മസ്രിയുടെ വാദം. ഇതിനുമുന്‍പും ഒരുപാട് സ്ത്രീകള്‍ക്കെതിരെ ധിക്കാരത്തിന്റെ കുറ്റം ഈജിപ്ഷ്യന്‍ കോടതി ചുമത്തിയിട്ടുണ്ട്.