ഡോണാൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഇളയ സഹോദരന്‍ റോബർട്ട് ട്രംപ്‌ (71) അന്തരിച്ചു. മരണകാരണം എന്തെന്ന് വ്യക്തമല്ല. 'എന്റെ പ്രിയ സഹോദരൻ റോബർട്ട് ഇന്ന് രാത്രി അന്തരിച്ചുവെന്ന വാര്‍ത്ത വേദനയോടെ പങ്കുവയ്ക്കുകയാണെന്ന്' ട്രംപ്‌ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റോബർട്ട് ട്രംപിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി യുഎസ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രംപുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു റോബർട്ട് ട്രംപ്. അതുകൊണ്ട് തന്നെ വികാര നിർഭരമായാണ് ട്രംപ് സഹോദരന്റെ മരണം സംബന്ധിച്ച് പ്രതികരിച്ചത്. 'അദ്ദേഹം എന്റെ ഒരു സഹോദരൻ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും ആയിരുന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. അവന്റെ ഓർമ്മ എന്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കും. റോബർട്ട്, ഞാൻ നിന്നെ സ്നേഹിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുക’– ട്രംപ് പറഞ്ഞു. ഫ്രെഡിന്റെയും മേരി ആൻ ട്രംപിന്റെയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു റോബർട്ട്. മക്കളിൽ മൂത്തവനായ ഫ്രെഡ് ജൂനിയർ 1981-ൽ അന്തരിച്ചിരുന്നു.

വ്യവസായിയായി ജീവിതം ആരംഭിച്ച റോബർട്ട് ട്രംപി പിന്നീട് ട്രംപ് ഓർഗനൈസേഷന്റെ ഉന്നത എക്‌സിക്യൂട്ടീവ് എന്ന നിലയിലേക്ക് മാറുകയായിരുന്നു. ട്രംപ് മാനേജ്‌മെന്റിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ ആയിരം ശതമാനം പിന്തുണയും ഡോണൾഡ് ട്രംപിനാണെന്ന് ഒരു ഇന്റർവ്യൂവിൽ റോബർട്ട് വ്യക്തമാക്കിയിരുന്നു.

Contact the author

International Desk

Recent Posts

International

ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് അപകടകരം - ദുബായ് പൊലീസ്

More
More
International

ജന്മദിനത്തിൽ 60,000 കോടി രൂപ സംഭാവന നല്‍കുമെന്ന് ഗൗതം അദാനി

More
More
International

ഓങ് സാന്‍ സുചി ഏകാന്ത തടവില്‍

More
More
International

അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 1000 കടന്നു; സഹായവുമായി ഐക്യരാഷ്ട്രസഭ

More
More
International

ഇറാനിൽ മൂന്ന് മാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കി- റിപ്പോര്‍ട്ട്‌ പുറത്തുവിട്ട് യു എന്‍

More
More
International

നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണ്ട; മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി

More
More