ഡല്‍ഹി: രാജ്യത്ത് പ്രതിദിന നിരക്കുകള്‍. പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിനു തൊട്ടു താഴെയാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 45,59,725 ലെത്തി. 35,39,983 രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ഡല്‍ഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം മൂന്നാമാതായാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനെ കഴിഞ്ഞ ദിവസം ഇന്ത്യ പിന്തള്ളിയിരുന്നു. ഇപ്പോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഇപ്പോഴത്തെ നിരക്കുകള്‍ വെച്ച് ഒന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്താനാണ് സാധ്യത.
രാജ്യത്തെ മരണ നിരക്ക് താരതമ്യേന കുറവാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലെ കണക്കുപ്രകാരം രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് മരണം1000 ത്തിനു തൊട്ടു മുകളിലും താഴെയുമാണെന്നു പറയാം.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 76,304 ആയി. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.