പ്രതിഷേധങ്ങൾ വകവെച്ചില്ല, ദേശീയ ഗുസ്തി ചാമ്പ്യനെ ഇറാന്‍ തൂക്കിലേറ്റി

ലോക രാജ്യങ്ങളുടെയും അന്താരാഷ്​ട്ര കായിക സമൂഹത്തി​ന്റെയും എതിർപ്പ്​ വകവെക്കാതെ ഗുസ്​തി താരം നവീദ്​ അഫ്​കാരിയുടെ (27) വധശിക്ഷ ഇറാൻ നടപ്പാക്കി. 2018 ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയെന്നാണ് നവിദ് അഫ്കാരിക്കെതിരെ ഇറാൻ ആരോപിച്ചിരുന്നത്. ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും ഇറാന്റെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

തന്നെ പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്കാരി പറഞ്ഞിരുന്നു. താൻ എപ്പോഴെങ്കിലും മരണപ്പെടുകയാണെങ്കിൽ ഒരു നിരപരാധി കൂടി കൊല്ലപ്പെട്ടു എന്നും ന്യായത്തിനായി ശ്രമിക്കുകയും പോരാടുകയും ചെയ്തിട്ടും വധിക്കപ്പെട്ടുവെന്ന് നിങ്ങൾ അറിയണമെന്നും താൻ ആഗ്രഹിക്കുന്നതായി അഫ്‌കാരിയുടേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയിൽ പറയുന്നു. ഇറാനിയൻ നിയമപ്രകാരം മരണത്തിന് മുമ്പ് കുടുംബത്തെ കാണുന്നത് അനുവദനീയമായിട്ടുപോലും അഫ്കാരിയെ അതിൽനിന്നും തടഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. 

പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അന്യായമായി അദ്ദേഹത്തിന്റെ പേരിൽ കുറ്റം ചുമത്തുകയായിരുന്നു എന്ന് വേൾഡ് പ്ലേയേഴ്‌സ് അസോസിയേഷൻ പറഞ്ഞു. വധശിക്ഷയുമായി മുന്നോട്ട് പോയാൽ ഇറാനെ ലോക കായികരംഗത്ത് നിന്ന് പുറത്താക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. 

Contact the author

international Desk

Recent Posts

International

ജന്മദിനത്തിൽ 60,000 കോടി രൂപ സംഭാവന നല്‍കുമെന്ന് ഗൗതം അദാനി

More
More
International

ഓങ് സാന്‍ സുചി ഏകാന്ത തടവില്‍

More
More
International

അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 1000 കടന്നു; സഹായവുമായി ഐക്യരാഷ്ട്രസഭ

More
More
International

ഇറാനിൽ മൂന്ന് മാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കി- റിപ്പോര്‍ട്ട്‌ പുറത്തുവിട്ട് യു എന്‍

More
More
International

നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണ്ട; മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി

More
More
International

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 250 മരണം, 130 പേര്‍ക്ക് പരുക്ക്

More
More