കൊവിഡ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടും അമേരിക്ക ഒന്നും പഠിച്ചില്ലെന്ന് ഇറാന്‍

കൊവിഡ് മഹാമാരി ലോകത്തെയാകെ പ്രതിസന്ധിയിലാക്കുമ്പോഴും അമേരിക്കയുടെ ധിക്കാര മനോഭാവത്തിനു മാത്രം യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഇറാന്‍. യുഎൻ ചാർട്ടർ അടക്കമുള്ള സകല അന്താരാഷ്‌ട്ര കരാറുകളുടെയും നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും, ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുമ്പോഴാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പെടുത്തി ബുദ്ധിമുട്ടിലാക്കുന്നതെന്നും ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവപ്രശ്‌നത്തിൽ അഞ്ച്‌ വർഷംമുമ്പ്‌ യുഎൻ ഇളവുചെയ്‌ത ഉപരോധങ്ങൾ ഇറാനെതിരെ പുനഃസ്ഥാപിക്കുന്നതായി ഏകപക്ഷീയമായി അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവ കരാർ ഇറാൻ ലംഘിച്ചു എന്നാരോപിച്ചാണ്‌ ഉപരോധം പുനഃസ്ഥാപിച്ചിരിക്കുന്നത്. 

എന്നാൽ, 2015ലെ കരാറിൽനിന്ന്‌ 2018ൽ ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയ്‌ക്ക്‌ കരാർ ശരിവച്ചുള്ള യുഎൻ പ്രമേയത്തിൽ പറയുന്ന അവകാശമില്ലെന്ന്‌ രക്ഷാസമിതിയിലെ മറ്റ്‌ സ്ഥിരാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

ജന്മദിനത്തിൽ 60,000 കോടി രൂപ സംഭാവന നല്‍കുമെന്ന് ഗൗതം അദാനി

More
More
International

ഓങ് സാന്‍ സുചി ഏകാന്ത തടവില്‍

More
More
International

അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 1000 കടന്നു; സഹായവുമായി ഐക്യരാഷ്ട്രസഭ

More
More
International

ഇറാനിൽ മൂന്ന് മാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കി- റിപ്പോര്‍ട്ട്‌ പുറത്തുവിട്ട് യു എന്‍

More
More
International

നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണ്ട; മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി

More
More
International

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 250 മരണം, 130 പേര്‍ക്ക് പരുക്ക്

More
More