45 മിനിട്ടിനുള്ളിൽ കൊവിഡ് പരിശോധനാഫലം ലഭിക്കുന്ന പരിശോധന കിറ്റ് കണ്ടുപിടിച്ച് ശാസ്ത്രഞ്ജര്‍

പോർട്ടബിൾ കൊവിഡ്-19 പരിശോധന കിറ്റ് കണ്ടുപിടിച്ച് അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റിയിലെ സംഘം. ഇതിലൂടെ, കൃത്യമായ പരിശോധന ഫലം വളരെ വേഗത്തിൽ ലഭ്യമാകുമെന്നാണ് സംഘം അവകാശപ്പെടുന്നത്. 

45 മിനിട്ടിനുള്ളിൽ കൊവിഡ് പരിശോധനാഫലം ലഭിക്കുന്ന രീതിയിലാണ് കിറ്റ് നിർമിച്ചിട്ടുള്ളത്. പിസിആർ രീതി അടിസ്ഥനമാക്കി പരിശോധന ഫലം നിർണയിക്കുന്ന ഈ കിറ്റിന് ഒരു  സ്മാർട്ട്‌ ഫോണിന്റെയത്ര വലിപ്പമേയുള്ളു. കൃത്യവും വേഗതയേറിയതും ചിലവ് കുറഞ്ഞതുമാണ് പുതിയ പരിശോധന രീതി എന്നും പ്രാഥമിക ഫലങ്ങൾ വിജയമായിരുന്നെന്നും ഗവേഷകർ അറിയിച്ചു. 

മൂക്കിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധനക്കായി എടുത്തിട്ടുള്ളത്. ഉമിനീരിൽ നിന്നുള്ള സാമ്പിളുകൾ വരും ദിവസങ്ങളിൽ പരിശോധനക്ക് വിധേയമാക്കും. കിറ്റിന്റെ ക്ലിനിക്കൽ സാധുത ഉറപ്പുവരുത്തുന്ന പരിശോധനകളാണ് ഇപ്പോൾ നടക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.


 യുഎഇയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും അടിയന്തര സേവന  വിഭാഗങ്ങൾക്കും ഈ കിറ്റ് വളരെയധികം സഹായകരമായിരിക്കുമെന്ന് ഖലീഫ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും മൈക്രോഫ്‌ലൂയിഡിക്‌സ് ലാബിന്റെ സ്ഥാപകനുമായ അനസ് അലസ്സാം അറിയിച്ചു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More