ഐപിഎൽ: ചെന്നൈക്ക് തകർപ്പൻ ജയം

 ഐപിഎല്ലിൽ കിം​ഗ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിം​ഗ്സിന് തകർപ്പൻ ജയം. ദുബായ് ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ പത്തു വിക്കറ്റിനാണ് ചൈന്നൈ പഞ്ചാബിനെ തകർത്തത്.  തുടർച്ചയായ 3 മത്സരങ്ങൾ തോറ്റ് കനത്ത വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തിയത്. സീസണിലെ ചെന്നൈയുടെ രണ്ടാം ജയമാണിത്. 

പഞ്ചാബിന്റെ 179 റൺസ് പിന്തുടർന്ന ചെന്നൈ 18 ആം ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ 87 ഉം ഡ്യൂപ്ലസി 83 ഉം റൺസെടുത്തു.

ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത പഞ്ചാബിനായി ക്യാപ്റ്റൻ കെഎൽ രാഹുലിന് മാത്രമെ മികച്ച സ്കോർ കണ്ടെത്താനായുള്ള. രാഹുൽ  52 പന്തിൽ നിന്ന് 63 റൺസെടുത്തു. മികച്ച ഫോമിലുള്ള മായങ്ക് അ​ഗർവാൾ 26 ഉം,  മൻദീപ് 27 ഉം നിക്കൊളാസ് പുരാൻ 33 ഉം റൺസെടുത്തു പുറത്തായി. 4 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 179 റൺസിലെത്തിയത്. ചെന്നൈക്കായി ശാർദുൽ ഠാക്കൂർ രണ്ട് വിക്കറ്റെടുത്തു. ‍

മറുപടി ബാറ്റിങ്ങിൽ ചെന്നൈ ഓപ്പണർമാർക്ക് ഭീഷണി ഉയർത്താൻ പഞ്ചാബ് ബൗളർമാർക്കായില്ല. 10 ഓവറിൽ ചെന്നൈ 100 റൺസ് പിന്നിട്ടു. ജയത്തോടെ 6 പോയന്റുമായി ചെന്നൈ ലീ​ഗിൽ ആറാം സ്ഥാനത്തെത്തി. 5 കളികളിൽ നിന്ന് 1 ജയം മാത്രമുള്ള പഞ്ചാബ് അവസാന സ്ഥാനത്താണ്.

Contact the author

Web Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More