സിംബാബ്വെ വിദേശകാര്യമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സിബുസിസൊ ബുസി മായോ മരിച്ചത്. 58 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് സിംബാബ്വെയിൽ നേരത്തെയും രണ്ട് മന്ത്രിമാർ മരിച്ചിരുന്നു. കൊവിഡ് മൂലം മരിക്കുന്ന നേതൃപദവിയിലുള്ള നാലാമത്തെ ആളാണ് ബുസി മായോ. പ്രസിഡന്റ് എമേർസൻ മനൻഗാഗ്വയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. വിദേശകാര്യമന്ത്രി മരണത്തിന് കീഴടങ്ങിയെന്ന് ഒറ്റവരി പ്രസ്താവനയാണ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ടത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
രാജ്യത്തിന്റെ സൈനിക മേധാവിയായും ബുസി മായോ പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡന്റ് റോബർട്ട് മുഗാബെയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു ബുസി മായോ. രണ്ട് കോടയിൽ താഴെ ജനസംഖ്യയുള്ള രാജ്യത്ത് മുപ്പതിനായിരത്തോളം പേർക്കാണ് കൊവിഡ് ബാധിച്ചത്. ആയിരത്തോളം പേർ ഇതിനകം രോഗം ബാധിച്ച് മരിച്ചു.