ട്രംപിന്റെ കൊവിഡ് നയങ്ങള്‍ പൊളിച്ചെഴുതി ബൈഡന്‍; മഹാമാരിയെ വരുതിയിലാക്കാന്‍ പത്തിന കര്‍മ്മ പദ്ധതി

കൊവിഡിനെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഉത്തരവുകളില്‍ ഒപ്പു വെച്ച് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍. പരിശോധന കുത്തനെ ഉയര്‍ത്താനും, വാക്സിന്‍ വിതരണം ത്വരിതപ്പെടുത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. മാസ്കുകൾ പോലുള്ള അവശ്യവസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ കൊവിഡ് കാലത്തെ അമേരിക്കക്കാരുടെ മരണത്തെ രണ്ടാം ലോകയുദ്ധകാലത്തെ സ്ഥിതിയുമായാണ് ബൈഡന്‍ താരതമ്യപ്പെടുത്തിയിരുന്നത്.

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി 10 കര്‍മ്മ പദ്ധതികള്‍ ബൈഡന്‍-ഹാരിസ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. മഹാമാരിയെ പരാജയപ്പെടുത്താൻ മാസങ്ങളെടുക്കുമെങ്കിലും നാം ഒറ്റക്കെട്ടായി നിന്നാല്‍ ഈ പ്രതിസന്ധിയേയും അനായാസം തരണംചെയ്യാന്‍ നമുക്ക് കഴിയുമെന്ന് ബൈഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചുപോന്ന കൊവിഡ് നയം പൊളിച്ചെഴുതിയാണ് ബൈഡന്‍ തന്‍റെ ആദ്യ ദിനം തന്നെ തുടങ്ങിയത്. ട്രംപിന്റെ അയഞ്ഞ സമീപനമാണ് കൊവിഡ് ലോകത്ത് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാക്കി അമേരിക്കയെ മാറ്റിയതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. 406,000-ത്തിലധികം പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 24.5 ദശലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More