കൊറോണ: അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടയ്ക്കാന്‍ യൂറോപ്പ്

ഷെഞ്ചൻ ഫ്രീ-ട്രാവൽ സോണ്‍ അടച്ചിടാന്‍ യൂറോപ്യൻ കമ്മീഷൻ ഒരുങ്ങുന്നു. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടപടികള്‍ ശക്തമാക്കാന്‍ നേതാക്കളോട് ആവശ്യപ്പെടുമെന്ന് കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തികൾ അടയ്ക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ പറഞ്ഞിരുന്നു.  യൂറോപ്യൻ ഇതര രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിലുള്ള യാത്രാ ബന്ധം  താല്‍ക്കാലികമായി നിർത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ദീർഘകാലമായി യൂറോപ്പില്‍ താമസിക്കുന്നവര്‍, യൂറോപ്യൻ യൂണിയൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകര്‍ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കുമെന്നും ഉർസുല വ്യക്തമാക്കി. കുറഞ്ഞത് 30 ദിവസമെങ്കിലും നടപടികൾ  നീണ്ടുനില്‍ക്കുമെന്നാണ് സൂചന. പരിശോധനയില്ലാതെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള പാതയാണ് ഷെഞ്ചൻ ഫ്രീ-ട്രാവൽ സോണ്‍.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More