റോം: കൊറോണാ ബാധ ലോകത്തേറ്റവും വലിയ ദുരന്തം വിതച്ച ഇറ്റലിയില്‍ മെഡിക്കല്‍ സഹായം നല്‍കാനായി ക്യുബയില്‍ നിന്നും അമ്പത്തി രണ്ടുപേര്‍ അടങ്ങുന്ന സംഘം എത്തി. പകര്‍ച്ചവ്യാധികളെ നേരിടാനും അത്തരം രോഗികളെ മാനേജ് ചെയ്യാനും പ്രത്യേകം പരിശീലനം സിദ്ധിച്ച സംഘമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരങ്ങള്‍ മരണപ്പെട്ട ഇറ്റലിയില്‍ എത്തിയിരിക്കുന്നത്.
സാര്‍വദേശീയ തലത്തില്‍ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ട രോഗ ഭീതിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും ഘട്ടങ്ങളിലെല്ലാം വിവിധ രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ സഹായമെത്തിക്കാന്‍ ക്യുബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ഒരു ക്യുബന്‍ ടെലിവിഷന്‍ വെബ്സൈറ്റ് വ്യക്തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദുരന്തം വിതച്ച എബോള രോഗ പ്രതിരോധത്തിലും ക്യുബന്‍ മെഡിക്കല്‍ സംഘം മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്
പ്രത്യേക പരിശീലം കിട്ടിയ 5 - സംഘങ്ങള്‍ ഇതിനകം വിവിധ രാജ്യങ്ങളിലേക്ക് വൈദ്യസഹായം നല്കാന് പോയിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ 144 - പേര് അടങ്ങുന്ന ഒരു സംഘം ജമൈക്കയില്‍ കോറോണാ ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും ക്യുബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വെനിസ്വല, നികരാഗ്വ, ഗ്രനഡ, സുരിനാം എന്നിവിടങ്ങളിലെല്ലാം കോറോണാ ബാധിതരുടെ ഇടയില്‍ ക്യുബന്‍ മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.