ഇന്ത്യയെ നേരിടാന്‍ പാക്കിസ്ഥാന്‍ രൂപം നല്‍കിയ സംഘടനയാണ് താലിബാനെന്ന് മുന്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയെ നേരിടാനായി പാക്കിസ്ഥാനാണ് താലിബാന് രൂപം നല്‍കിയതെന്ന് മുന്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രി. മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ ഉദ്ധരിച്ചാണ് യുഎന്നിലെയും ഓസ്‌ട്രേലിയയിലെയും അഫ്ഗാന്‍ അംബാസിഡറുമായിരുന്ന മഹ്മൂദ് സൈകല്‍ പ്രതികരിച്ചത്. ഇന്ത്യയില്‍ നിന്നുളള ആക്രമണത്തെ പ്രതിരോധിക്കാനായി പാക്കിസ്ഥാന്‍ ഉണ്ടാക്കിയ സംഘടനയാണ് താലിബാനെന്ന് പര്‍വേസ് മുഷറഫ് പറഞ്ഞിരുന്നു. ഇമ്രാന്‍ ഖാനാവട്ടെ, അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞവരുടെ കൂട്ടമായാണ് താലിബാനെ കാണുന്നത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും പൗരന്മാരും അല്‍ഖ്വയ്ദയിലെ ഒരു കൂട്ടം നേതാക്കളും കൂടിച്ചേര്‍ന്ന തീവ്രവാദ സംഘടനായാണ് ഐ എസ്  ഖൊറാസന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാബൂള്‍ വിമാനത്താവളത്തില്‍ സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം താലിബാന്റെ സായുധ ശത്രു എന്ന് വിശേഷിപ്പിക്കാവുന്ന ഐ എസ് ഖൊറാസന്‍ ഏറ്റെടുത്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറുവര്‍ഷം മുന്‍പ്,  2015 -ല്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ രൂപീകരിക്കപ്പെട്ട ഐ എസ് ഖൊറാസന്‍ ഐഎസ്ഐഎസില്‍ നിന്ന് വിഘടിച്ചുണ്ടായ തീവ്രവാദി ഗ്രൂപ്പാണ്. ശക്തമായ അമേരിക്കന്‍ വിരുദ്ധ വികാരം പുലര്‍ത്തുന്ന ഈ വിഭാഗം തങ്ങളുടെ മേഖലയുടെ വിപുലീകരണവും ലക്ഷ്യം വെക്കുന്നുണ്ട്. അഫ്ഗാനിന് പുറമെ ഇറാഖ്, സിറിയ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇവരുടെ പ്രവര്‍ത്തന മേഖല. 

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More