മുഹമ്മദ്‌ നബിയുടെ കാരിക്കേച്ചര്‍ വാട്ട്‌സാപ്പില്‍ അയച്ച യുവതിക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്ത യുവതിക്ക് വധശിക്ഷ വിധിച്ച് പാക് കോടതി. വടക്കന്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്വദേശിയായ അനീഖ അതീഖിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഒരു ഭാര്യയെയും അപമാനിക്കുന്ന തരത്തിലുളള കാരിക്കേച്ചര്‍ യുവതി തന്റെ സുഹൃത്തിന് ഷെയര്‍ ചെയ്തു എന്നാരോപിച്ച് രാജ്യത്തെ മതനിന്ദാ നിയമപ്രകാരമാണ് യുവതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഇരുപത്തിയാറുകാരിയായ യുവതി തന്റെ വാട്ട്‌സ്ആപ്പില്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തില്‍ വാചകങ്ങളും കാരിക്കേച്ചറുകളും സ്റ്റാറ്റസ് ഇടുകയും അത് സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തത് തീര്‍ത്തും നിയമവിരുദ്ധവും ഒരു മുസ്ലീമിന് സഹിക്കാനാവാത്തതുമാണ് എന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി അദ്‌നാന്‍ മുഷ്താഖ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യുവതി നിഷേധിച്ചു. പരാതിക്കാരനായ ഹസ്‌നത്ത് ഫാറൂഖ് തന്നോടുളള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പരാതി നല്‍കിയതെന്ന് അനീഖ കോടതി വിചാരണക്കിടെ പറഞ്ഞു. അനീഖയുടെ വാദം കോടതി പരിഗണിച്ചില്ല. പാക്കിസ്ഥാനില്‍ മതനിന്ദ വളരെ വലിയ കുറ്റമാണ്. മതനിന്ദ നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും വധശിക്ഷയുമടക്കമുളള കഠിനമായ ശിക്ഷകളാണ് ലഭിക്കുക.

Contact the author

International Desk

Recent Posts

International

അമേരിക്ക ആരെയും വണങ്ങില്ല, വേണ്ടി വന്നാല്‍ തിരിച്ചടിക്കും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ജോ ബൈഡന്‍

More
More
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 7800 കടന്നു

More
More
International

ഞാന്‍ ഭാഗ്യവാനാണ്, എഴുന്നേറ്റു നടക്കാന്‍ സാധിക്കും - സല്‍മാന്‍ റുഷ്ദി

More
More
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 4000 കടന്നു

More
More
International

'വിക്ടറി സിറ്റി'; സല്‍മാന്‍ റുഷ്ദിയുടെ പുതിയ നോവല്‍ പുറത്തിറങ്ങി

More
More
International

തുര്‍ക്കിയിലും സിറിയയിലും വന്‍ ഭൂചലനം; 100 ല്‍ ഏറെപ്പേര്‍ മരിച്ചു

More
More