ജമ്മുകാശ്മീര്‍ പ്രശ്നം: സമാധാനപരമായ പരിഹാരം സാധ്യമാണ്- യു എന്‍ സെക്രട്ടറി ജനറല്‍

ജനീവ: ജമ്മുകാശ്മീര്‍ പ്രശ്നത്തില്‍ സമാധാനപരമായ പരിഹാരം സാധ്യമാണ് എന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ മേഖലയില്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ അനസ്യൂതം നടന്നുവരികയാണ്- ആന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.

ജനങ്ങള്‍ക്ക് സമാധാനപരമായും സഹവര്‍ത്തിത്തത്തോടെയും ജീവിക്കാന്‍ കഴിയുന്ന അവസ്ഥ തന്നെയാണ് കാശ്മീരില്‍  നിലനില്‍ക്കുന്നത്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന സ്ഥിതി അവിടെ നിലനില്‍ക്കുന്നുണ്ട്. ജമ്മുകാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭിന്നത ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആന്‍റോണിയോ ഗുട്ടറസിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ വിഷയം ഉയര്‍ത്തി സംസാരിച്ചത് പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ്. എന്നാല്‍ ആളുകള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷമാണ് ജമ്മുകാശ്മീരില്‍ ഉള്ളത് എന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു.

Contact the author

International Desk

Recent Posts

International

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

More
More
International

കഞ്ചാവിനെ ഗാര്‍ഹിക വിളയായി പ്രഖ്യാപിച്ച് തായ്‍ലാൻഡ്; 10 ലക്ഷം തൈകള്‍ വിതരണം ചെയ്യും

More
More
International

മാധ്യമപ്രവര്‍ത്തകയുടെ സംസ്‌കാരച്ചടങ്ങിനിടെ ഇസ്രായേല്‍ ആക്രമണം, ശവമഞ്ചം താഴെ വീണു

More
More
International

മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് സ്പെയിന്‍

More
More
International

അല്‍ജസീറ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലോക രാജ്യങ്ങള്‍

More
More
International

അല്‍ ജസീറ റിപ്പോര്‍ട്ടറെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു

More
More