അനുസരണയില്ലാത്ത ഭാര്യമാരെ മര്യാദ പഠിപ്പിക്കാന്‍ അടിക്കാം - വിവാദമായി മലേഷ്യന്‍ മന്ത്രിയുടെ പ്രസ്താവന

മലേഷ്യ: അനുസരണയില്ലാത്ത ഭാര്യമാരെ മര്യാദ പഠിപ്പിക്കാന്‍ അടിക്കാമെന്ന മലേഷ്യന്‍ വനിതാ മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 'മദേഴ്സ് ടിപ്സ്' എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലാണ് മന്ത്രി സിദി സൈല മുഹമ്മദ് യൂസുഫായുടെ ഉപദേശം. അഹങ്കാരികളായ ഭാര്യമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് സൈല ഉപദേശിക്കുന്നത്. ആദ്യം ഭാര്യമാരോട് സമാധാനത്തില്‍ പറഞ്ഞു നോക്കുക. എന്നിട്ട് അച്ചടക്കം പാലിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെങ്കില്‍ ഭര്‍ത്താക്കന്‍മാര്‍ എത്ര കര്‍ക്കശക്കാരനാണെന്ന് ഭാര്യമാര്‍ക്ക് മനസിലാക്കി കൊടുക്കുക. ഇതിന്‍റെ ഭാഗമായി ചെറിയ രീതിയില്‍ ശാരീരിക മുറകള്‍ പ്രയോഗിക്കാമെന്നും ഭാര്യയെ മൃദുവായി അടിച്ച് അവളുടെ സ്വഭാവം മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നുമാണ് സിദി സൈല മുഹമ്മദ് യൂസുഫാ പറയുന്നത്.

ഭര്‍ത്താക്കന്‍മാര്‍ക്ക് മാത്രമല്ല ഭാര്യമാര്‍ക്കും മന്ത്രി ഉപദേശം നല്‍കുന്നുണ്ട്. എങ്ങനെ ഭാര്യമാര്‍ പെരുമാറണം എന്നതിനെക്കുറിച്ചാണ് മന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്. ഭര്‍ത്താക്കന്മാര്‍ ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കുക. ഭര്‍ത്താക്കന്മാരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം സംസാരിച്ച് തുടങ്ങുക. ഭക്ഷണം കഴിച്ച് പ്രാര്‍ഥിച്ചിരിക്കുമ്പോഴാണ് സംസാരിക്കാന്‍ ഉചിതമായ സമയമെന്നും സിദി സൈല മുഹമ്മദ് യൂസുഫായുടെ വീഡിയോയില്‍ പറയുന്നു. പാന്‍-മലേഷ്യന്‍ ഇസ്ലാമിക് പാര്‍ട്ടിയുടെ എംപിയാണ് സിദി സൈല മുഹമ്മദ് യൂസുഫ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലേഷ്യയില്‍ 2020, 2021 വര്‍ഷങ്ങളില്‍ മാത്രം 9,015 ഗാര്‍ഹിക പീഡനകേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തരം ഉപദേശങ്ങള്‍ തരുന്ന മന്ത്രി രാജിവെക്കണം. മലേഷ്യന്‍  സ്ത്രീകള്‍ക്ക് തന്നെ അപമാനമാണ് വനിതാ മന്ത്രിയുടെ വാക്കുകള്‍. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന 'ജോയിന്റ് ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ ജെന്‍ഡര്‍ ഇക്വാളിറ്റി' ആവശ്യപ്പെട്ടു. ഇത്തരം പ്രയോഗങ്ങള്‍ നേതാക്കളില്‍ നിന്നുമുണ്ടാകുന്നത് ഗാര്‍ഹിക പീഡനത്തിന്‍റെ തോത് കൂട്ടുമെന്നും പീഡനങ്ങള്‍ക്കെതിരെ പരാതി നല്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കാതെ വരുമെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ആദ്യമായല്ല മന്ത്രി ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഭാര്യമാരെ ദുരുപയോഗം ചെയ്യുന്ന പങ്കാളികളെ അംഗീകരിക്കാനും, ക്ഷമയോടെ ദാമ്പത്യ ബന്ധത്തില്‍ തുടരണമെന്നും സ്ത്രീകളോട് കഴിഞ്ഞ വര്‍ഷവും മന്ത്രി ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം, ഭാര്യമാര്‍  ഭര്‍ത്താക്കന്മാരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More