20,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

ഡല്‍ഹി: ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണിലും കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്‌. ആമസോണ്‍ 20,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി വിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയാണ് പിരിച്ചുവിടുന്നത്. ആഗോളതലത്തിലായിരിക്കും ഈ പിരിച്ചുവിടലെന്നാണ് സൂചന. പിരിച്ചുവിടല്‍ കമ്പനിയിലെ എല്ലാതലങ്ങളിലുമുള്ളവരെയും ബാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അടുത്തിടെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജാസി അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് 10,000 പേരെ പിരിച്ചുവിടുകയുള്ളൂവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 20,000- ലധികം ആളുകളെ പിരിച്ചുവിടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

ജീവനക്കാരുടെ പ്രകടനം വിലയിരുത്തിയതിന് ശേഷമായിരിക്കും പിരിച്ചുവിടല്‍ പ്രക്രിയയിലേക്ക് കമ്പനി കടക്കുകയെന്നാണ് റിപ്പോര്‍ട്ട്‌. ഇതിനായി ജീവനക്കാരുടെ ഇതുവരെയുള്ള പ്രകടനത്തിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആമസോണ്‍ മാനേജരോട് സി ഇ ഒ നിര്‍ദ്ദേശം നല്‍കി. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 24 മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഈ മെയില്‍ സന്ദേശം ലഭിക്കും. കൂടാതെ കരാര്‍ അനുസരിച്ചുള്ള തുകയും നല്‍കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അലക്സ ഉൾപ്പെടെയുള്ള ആമസോണിന്റെ ഡിവൈസ് ഓർഗനൈസേഷൻ വിഭാഗത്തിലെ ജീവനക്കാരെയും റീട്ടെയിൽ ഡിവിഷൻ, എച്ച്ആർ വിഭാഗം ജീവനക്കാരേയും പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്ഷം ഡിസംബര്‍ 31വരെയുള്ള കണക്ക് നോക്കുകയാണെങ്കില്‍ 1,608,000 മുഴുവന്‍ സമയ -പാര്‍ട്ട് ടൈം ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫേസ്ബുക്ക് സി ഇ ഒ സുക്കര്‍ബര്‍ഗും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്ററിന്‍റെ പുതിയ മേധാവി ഇലോണ്‍ മസ്കും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More