അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വ്വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വ്വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍. അഫ്ഗാനിസ്ഥാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നേദാ മുഹമ്മദ് നദീം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പെണ്‍കുട്ടികളെ സര്‍വ്വകലാശാലകളില്‍ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍- സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് വിദ്യാഭ്യാസവകുപ്പ് കത്തയച്ചു. സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ നേരത്തെ തന്നെ താലിബാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. 

താലിബാന്റെ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിനുപിന്നാലെ നിരവധി സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നിയമങ്ങളാണ് നടപ്പിലാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച് പ്രത്യേകം ക്ലാസ് മുറികളുണ്ടാക്കിയിരുന്നു. പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ പ്രായമുളള അധ്യാപകരോ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും താലിബാന്‍ നിര്‍ദേശിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ സര്‍വ്വകലാശാലാ വിദ്യാഭ്യാസം തന്നെ നിഷേധിച്ചിരിക്കുന്നത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More