പാരിസ്: ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ രണ്ടാമതും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. പങ്കാളിയായ ബ്രൂണ ബിയാന്‍കാര്‍ഡി ഗര്‍ഭിണിയാണെന്ന് നെയ്മര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പമുളള ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ഞിന് ഇടാന്‍ പോകുന്ന പേരും വെളിപ്പെടുത്തിയിരിക്കുകയാണ് നെയ്മര്‍. ജനിക്കുന്നത് ആണ്കുഞ്ഞാണെങ്കില് അവന് മെസി എന്ന് പേരിടും എന്നാണ് നെയ്മര്‍ പറയുന്നത്. ക്യൂ പാപിഞ്ഞോ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മെസിയോടുളള സ്നേഹവും സൗഹൃദവുമാണ് അദ്ദേഹത്തിന്റെ പേര് ജനിക്കാനിരിക്കുന്ന മകന് ഇടുമെന്ന് നെയ്മര്‍ പറയാന്‍ കാരണം. ബാര്സയില് ഒരുമിച്ച് കളിക്കുന്ന കാലംതൊട്ട് നെയ്മറും മെസിയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴും ഇരുവരും സൗഹൃദം തുടരുന്നുണ്ട്. 2017-ല്‍ നെയ്മര്‍ പിഎസ്ജിയിലേക്ക് കൂടുമാറി. അതിനുപിന്നാലെ ബാര്‍സ വിട്ട മെസിയും പിഎസ്ജിയിലേക്കാണ് ചേക്കേറിയത്. പിന്നീട് പിഎസ്ജി വിട്ട മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് മയാമിയുമായി കരാറൊപ്പിടുകയായിരുന്നു.