'കരയരുത്, 2025-ല്‍ വീണ്ടും കാണാം'; സൈനിക സേവനത്തിന് പോകുംമുന്‍പ് ബിടിഎസ് ഗായകന്‍ സുഗയുടെ ലൈവ്

ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസില്‍നിന്നും ഒരാള്‍ കൂടി സൈനിക സേവനത്തിന്. ബിടിഎസ് ഗായകന്‍ സുഗ എന്ന മിന്‍ യൂന്‍ഗിയാണ് നിര്‍ബന്ധിത സൈനിക സേവനത്തിനായി തയാറെടുക്കുന്നത്. നേരത്തെ ജിന്‍, ജെ ഹോപ്പ് എന്നിവര്‍ നിര്‍ബന്ധിത സൈനിക സേവനം ആരംഭിച്ചിരുന്നു. സുഗയുടെ സൈനിക സേവനം സെപ്റ്റംബര്‍ 22-നാണ് ആരംഭിക്കുക. സൈനിക സേവനത്തിന് പോകുന്നതിന് മുന്‍പായി സുഗ ഫാന്‍സ് കമ്മ്യൂണിറ്റി ഫോറമായ വീവേഴ്‌സിലൂടെ ലൈവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. 

'ആരും കരയരുത്. ഞാന്‍ പറഞ്ഞതല്ലേ 2025-ല്‍ നമുക്ക് വീണ്ടും കാണാമെന്ന്. നമ്മള്‍ കാണും. സൈനിക സേവനത്തിന് പോകുന്നതിനു മുന്‍പായുളള എന്റെ അവസാന ലൈവാണിത്. മുടി നീളം കുറച്ചതോടെ എന്റെ സ്റ്റാഫ് പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടി. ഈ രൂപം ശീലമാകാത്തതിന്റെ പ്രശ്‌നം എനിക്കുമുണ്ട്.'സുഗ ലൈവില്‍ പറഞ്ഞു. സുഗയുടെ ലൈവിനിടെ നിലവില്‍ സൈനിക സേവനമനുഷ്ടിക്കുന്ന ജിനും ജെ ഹോപ്പും കമന്റ് സെക്ഷനിലെത്തിയത് ആരാധകരെ അത്ഭുതപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍എം (കിം നാം ജൂണ്‍), ജിമിന്‍, വി (കിം തേഹ്യോങ്), ജങ്കൂക്ക് (ജോണ്‍ ജങ് കൂക്) എന്നിവരാണ് ബിടിഎസ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. എല്ലാവരും സൈനിക സേവനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ 2025-ഓടെ ബിടിഎസ് വീണ്ടും സജീവമാകും. ദക്ഷിണ കൊറിയന്‍ നിയമപ്രകാരം രാജ്യത്തെ പുരുഷന്മാര്‍ രണ്ടുവര്‍ഷം നിര്‍ബന്ധമായി സൈന്യത്തില്‍ സേവനമനുഷ്ടിക്കണം. 18 മുതല്‍ 28 വയസിനിടയിലാണ് നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടത്. എന്നാല്‍, ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ തുടങ്ങിയവര്‍ക്ക് ഇളവുണ്ട്. 

Contact the author

International Desk

Recent Posts

International

ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളം; ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കന്‍ മന്ത്രി

More
More
International

ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

More
More
International

അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

More
More
International

കിം-പുടിൻ ചര്‍ച്ച തുടങ്ങി - യു എസിന് ചങ്കിടിപ്പ്

More
More
International

മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

More
More
International

മൊറോക്കോയില്‍ ഭൂചലനം; 296 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

More
More