ബാൻഡിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ജിൻ. ബാൻഡിന്റെ ആരാധകരോട് സൈനിക ക്യാമ്പിലെത്തി തന്നെ സന്ദർശിക്കാൻ ശ്രമിക്കരുതെന്ന് ഫാൻസ് കമ്മ്യൂണിറ്റി ഫോറം വെവേഴ്സിലൂടെ ജിൻ അഭ്യർത്ഥിച്ചു.
വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
ജൂണ്‍ പതിനാലിനാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
അഗ്നിപഥ് സായുധസേനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ പദ്ധതിയിലേക്ക് നാല് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ കാലാവധിക്ക് ശേഷം എന്തുചെയ്യും? ഞാന്‍ മനസിലാക്കുന്നത് ഈ പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ്
രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണെന്നും അതിനാല്‍ തന്‍റെ ജന്മദിനം ആഘോഷിക്കരുതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണെന്നും എന്നാല്‍ സമാധാനപരമായി പ്രതിഷേധം നടത്തണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്നാണ് കിരിബതി. പസഫിക് സമുദ്രത്താൽ ചുറ്റപ്പെട്ട അഞ്ച് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പ്രദേശമാണ് ഇത്. “കിരിബാസ്” എന്ന് അറിയപ്പെടുന്ന 33 ദ്വീപുകളാല്‍ ചുറ്റപ്പെട്ട രാജ്യം കൂടിയാണ് കിരിബതി. 1979 ജൂലൈ 12 -നാണു ബ്രിട്ടീഷുകാരിൽ നിന്നും രാജ്യം സ്വാതന്ത്ര്യം നേടുന്നത്. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് ഇവര്‍ക്ക് സായുധ സേനയില്ലായെന്നത് ശ്രദ്ധേയമായമാണ്.
പ്രതിഷേധത്തെ തുടര്‍ന്ന് പ്രത്യേക സൈനീകധികാര നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി നെഫ്യു റിയോ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം,അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
രാവിലെ 11.30 മുതൽ ബിപിന്‍ റാവത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഈ സമയം പൊതുജനങ്ങൾക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂകിക്കെതിരെ രണ്ട് കേസ് കൂടി ചുമത്തി. നിലവിൽ ഇവർക്കെതിരെ രണ്ട് കേസുണ്ട്. അക്രമങ്ങൾക്ക് പ്രേരിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പുതുതായി ചുമത്തിയത്.