ആമസോണില്‍ ഇരുപതിനായിരത്തോളം ജീവനക്കാര്‍ക്ക് കൊവിഡ്‌

ഇരുപതിനായിരത്തോളം  ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോൺ. മാർച്ച്‌ മാസം മുതൽ നടത്തിയ കൊവിഡ് പരിശോധനകളിലാണ് ഇത്രയും ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

എന്നാല്‍ ഈ കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതിലും കുറവാണെന്ന് അധികൃതർ പറയുന്നു. 10 ലക്ഷത്തിലധികം പേര്‍ ആമസോണില്‍ ജോലി ചെയ്യുന്നുണ്ട്.  കൊവിഡ് പോസിറ്റീവ് ആയ സഹപ്രവർത്തകരെ പറ്റിയുള്ള വിവരങ്ങൾ കമ്പനി പുറത്തുവിടുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് കമ്പനി ഈ കണക്കുകൾ പുറത്തുവിട്ടത്.


ആമസോണിന്റെ സുരക്ഷാ മാനദണ്ഡങ്ങളെയും ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ,  കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതലേ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ  കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനിയിലെ  കൊവിഡ് സ്ഥിരീകരിച്ച ഓരോരുത്തരുടെയും വിവരങ്ങൾ ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും ആമസോൺ അവകാശപ്പെട്ടു. 

പ്രതിദിനം ആമസോണിന്റെ വിവിധ കേന്ദ്രങ്ങളിലെ  അമ്പതിനായിരത്തിലധികം ജീവനക്കാരിലാണ് കമ്പനി കൊവിഡ് ടെസ്റ്റ്‌ നടത്തുന്നത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More