റഷ്യന്‍ ഹെലികോപ്റ്റർ 'അബദ്ധത്തില്‍' വെടിവെച്ചിട്ടു; മാപ്പു പറഞ്ഞ് അസർബൈജാൻ

അർമേനിയന്‍ അതിർത്തിയിൽവെച്ച് റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചതായി അസർബൈജാൻ. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

'ഈ ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട് അസർബൈജാന്‍ മാപ്പു പറഞ്ഞു'വെന്നും, അവര്‍ക്കൊരു കയ്യബദ്ധം പറ്റിയതാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അർമേനിയയ്ക്കും അസർബൈജാനുമിടയിലൂടെ അതിർത്തിയോട് ചേർന്ന് മങ്ങിയ കാലാവസ്ഥ കാരണം താഴ്‌ന്നുപറന്ന ഹെലികോപ്റ്റർ ആണ് വെടിവെച്ചിട്ടത്. 

റഷ്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ സാധാരണ ഈ മേഖലയിലൂടെ പറക്കാറില്ല. അർമേനിയൻ വിഘടനവാദികളുമായി നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പ്രദേശവുമാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും അസർബൈജാൻ അറിയിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More