ഓസ്‌ട്രേലിയൻ വൈനിന് 212 ശതമാനം നികുതി ചുമത്തി ചൈന

ഓസ്‌ട്രേലിയൻ  വൈനിന് 212 ശതമാനം നികുതി ചുമത്തി ചൈന. ശനിയാഴ്ച മുതല്‍ അധിക നികുതി നിലവില്‍ വരുമെന്ന് ചൈനീസ്‌ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഓസ്‌ട്രേലിയൻ വൈനിന്റെ സബ്‌സിഡി ഇറക്കുമതി തടയുന്നതിനുള്ള താല്‍കാലിക നടപടിയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

107 ശതമാനം മുതൽ 212 ശതമാനം വരെയാണ് നികുതി തീരുവ. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷം രൂക്ഷമാക്കിയേക്കും. കൽക്കരി, പഞ്ചസാര, ബാർലി, ലോബ്സ്റ്റർ എന്നിവയുൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ ഇറക്കുമതികളെയും ചൈന ലക്ഷ്യമിട്ടിരുന്നു. സബ്‌സിഡികൾ ഉപയോഗിച്ച്  ഓസ്‌ട്രേലിയൻ വീഞ്ഞ് ആഭ്യന്തര വിപണിയിൽ ഉള്ളതിനേക്കാൾ വിലകുറച്ച് വില്‍ക്കുന്നതായി ചൈനീസ് അധികൃതര്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ഓസ്ട്രേലിയ ഈ ആരോപണം തള്ളി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പുതിയ പ്രഖ്യാപനത്തെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാക്കളിലൊരാളായ ട്രഷറി വൈൻ എസ്റ്റേറ്റ്സിന്റെ  (ടിഡബ്ല്യുഇ) ഓഹരി വില 13 ശതമാനത്തിലധികം ഇടിഞ്ഞു. ഓസ്‌ട്രേലിയയുടെ വൈൻ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണി ചൈനയാണ്. 2020ന്റെ ആദ്യ മാസങ്ങളില്‍ ഉത്പാദിപ്പിച്ച വീഞ്ഞിന്റെ 39 ശതമാനവും ചൈനയിലേക്കാണ് കയറ്റി അയച്ചതെന്ന് വൈന്‍ ഓസ്ട്രേലിയ അറിയിച്ചു.

Contact the author

Web Desk

Recent Posts

International

ബോല ടിനുബു നൈജീരിയയുടെ പുതിയ പ്രസിഡന്റ്

More
More
International

'ഇത് ഇറാന്‍ ജനതയ്ക്ക് വേണ്ടി'; കാന്‍ വേദിയില്‍ കഴുത്തില്‍ കുരുക്കണിഞ്ഞ് മോഡല്‍ മഹ്ല​ഖ ജബേരി

More
More
International

ലൈവില്‍ വന്ന് ഏഴ് ബോട്ടില്‍ ചൈനീസ് വോട്ക കുടിച്ചയാള്‍ മരിച്ചു

More
More
International

റയാന; ബഹിരാകാശത്തെത്തുന്ന ആദ്യ സൗദി വനിത

More
More
International

ആക്രമിക്കപ്പെട്ട് ഒന്‍പത് മാസത്തിനുശേഷം സല്‍മാന്‍ റുഷ്ദി പൊതുവേദിയില്‍

More
More
International

വിമാനം തകര്‍ന്ന് ആമസോണ്‍ കാടിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ രണ്ടാഴ്ച്ചക്ക് ശേഷം രക്ഷപ്പെടുത്തി

More
More