അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്തെന്ന് ചൈന

മൂന്ന് അമേരിക്കൻ പത്രങ്ങളിലെ മാധ്യമപ്രവർത്തകരുടെ യോഗ്യത റദ്ദാക്കുമെന്ന് ചൈന. നേരത്തെ ചൈനീസ് സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാർക്ക് അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനോടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, വാഷിംഗ്ടൺ പോസ്റ്റ് എന്നീ പത്രങ്ങളിൽ ജോലി ചെയ്യുന്ന യുഎസ് മാധ്യമപ്രവർത്തകർ 2020 അവസാനിക്കുന്നതിന് മുമ്പ് അവരുടെ പ്രസ് കാർഡുകൾ തിരികെ നൽകണമെന്ന് ബീജിംഗ് ആവശ്യപ്പെടുന്നത്. നടപടി എത്ര പത്രപ്രവർത്തകരെ ബാധിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

വിദേശ ദൗത്യങ്ങള്‍ക്കായി ചൈന ഏര്‍പ്പാടു ചെയ്ത അഞ്ച് ചൈനീസ് മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'യുക്തിരഹിതമായ ഈ അടിച്ചമർത്തൽ നടപടികളോടുള്ള പ്രതികാരമായിതന്നെയാണ് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്' എന്ന് ബീജിംഗ് പ്രതികരിച്ചു. COVID-19 പാൻഡെമിക് നിർണായകമായ ഈ സമയത്ത് ഇത്തരം നീക്കങ്ങള്‍ വിവര കൈമാറ്റത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു.


Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More