സ്വവർഗ വിവാഹത്തേയും ഭിന്ന ലിംഗ വിവാഹത്തേയും പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള യാഥാസ്ഥിതിക വിവാഹ സങ്കല്‍പ്പമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
ഒരു ഫുട്ബോൾ മത്സരത്തിനിടെ ഒരു മോട്ടോർ സൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വൈറസ് ബാധ പടർത്തിയെന്ന പരാതിയെ തുടർന്ന് പാസ്റ്റര്‍ ലീ മാൻ-ഹീ-ക്കെതിരെ കേസെടുത്തു. ഏകദേശം 9000 ആളുകള്‍ സുവിശേഷ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിവരം.
ദക്ഷിണ കൊറിയ, ഇറാന് എന്നിവിടങ്ങളിലാണ് ചൈനക്ക് പുറമെ ഇപ്പോള്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ദക്ഷിണ കൊറിയയില്‍ മാത്രം 1200-ലധികം ആളുകള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. അന്റാര്‍ട്ടിക്ക ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി 81,700-ത്തോളം പേരാണ് കൊറോണ ചികിത്സയിലുള്ളത്. 2,800-ലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്.
യുണൈറ്റഡ് മലായ് നാഷണല്‍ ഓര്‍ഗനൈസേഷന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായ മൊഹ്യുദ്ദീന് യാസീന്‍, നജീബ് റസാക്ക് മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രിയായിരുന്നു. രാജ്യത്തിന്റെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് മൊഹ്യുദ്ദീന് യാസീന്‍.
ആളില്ലാ ലെവല്‍ ക്രോസ്സിലൂടെ റെയില്‍വേ ട്രാക്കില്‍ കയറിയ ബസ്സിനെ അതിവേഗ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബസ്സിലുണ്ടായിരുന്ന 20 പേര് മരണപ്പെട്ടു.
അമേരിക്കയില്‍ വിവിധ പ്രവിശ്യകളില്‍ ഇതിനകം കൊറോണ (കോവിഡ്-19) റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നീ പ്രവിശ്യകളിലെ ആശുപത്രികളില്‍ സംശയം തോന്നിയവരെ നിരീക്ഷണത്തില്‍ വെച്ചതായാണ് റിപ്പോര്‍ട്ട്.
2020-ലെ ടോക്കിയോ ഒളിമ്പിക്സ് ഗെയിംസ് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
പോരാട്ടത്തിന്റെ തീവ്രതയും മരണ സംഖ്യയും ഉയരുന്നത് മറ്റൊരു അഭയാർഥി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗവർണർ.
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ചൈനക്ക് പുറത്തുള്ള രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
വൈറസ് ബാധമൂലം ലോകമെമ്പാടും ഇതുവരെ 2,800 പേരാണ് മരണപ്പെട്ടത്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും 81,700 പേരില്‍ വൈറസ് സ്ഥിരീകരിച്ചു.
വിമത നിയന്ത്രണത്തിലുള്ള തന്ത്രപരമായ ഹൈവേകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൈനിക നീക്കം ശക്തമാക്കിയത്.