യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

വാഷിംഗ്ടണ്‍: യുഎസില്‍ മൂന്ന് ഫലസ്തീനിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. ശനിയാഴ്ച്ച വൈകുന്നേരം വെര്‍മണ്ട് യൂണിവേഴ്‌സിറ്റി ക്യാംപസിനു സമീപമായിരുന്നു സംഭവം. ഹിഷാം അവര്‍ത്തനി, തഹ്‌സീന്‍ അലി, കെനാന്‍ അബ്ദുല്‍ഹമീദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവരില്‍ രണ്ടുപേര്‍ യുഎസ് പൗരത്വമുളളവരും മറ്റൊരാള്‍ നിയമപരമായ താമസക്കാരനുമാണ്. തെരുവിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ വെടിവെച്ച ശേഷം അക്രമി കടന്നുകളയുകയായിരുന്നു. വെടിയേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും ഒരാള്‍ അപകടനില തരണം ചെയ്തുവെന്നും ബര്‍ലിംഗ്ടണ്‍ പൊലീസ് മേധാവി ജോണ്‍ മുറ അറിയിച്ചു. 

വംശീയതയാണ് ആക്രമണത്തിന് കാരണമെന്ന് അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി (എഡിസി) ആരോപിച്ചു. ലഭ്യമായ വിവരം അനുസരിച്ച് മൂന്നുപേരും കെഫിയ ധരിക്കുകയും അറബി സംസാരിക്കുകയും ചെയ്യുന്നവരാണെന്നും ഇവര്‍ക്കുനേരെ ആക്രോശിച്ച അക്രമി ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും എഡിസി ഡയറക്ടര്‍ ആബിദ് അയ്യൂബ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കി അന്വേഷണം നടത്തണമെന്ന് വിദ്യാര്‍ത്ഥികളുടെ കുടുംബം ആവശ്യപ്പെട്ടു. അക്രമിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാതെ തങ്ങള്‍ക്ക് സമാധാനമായിരിക്കാന്‍ കഴിയില്ലെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കുടുംബം പറഞ്ഞു. അടുത്തിടെ യുഎസിലെ ഇല്ലിനോയിസിലും ഫലസ്തീന്‍ സ്വദേശിയായ ആറുവയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. 26 തവണ കുത്തിയാണ് അക്രമി കുട്ടിയെ കൊലപ്പെടുത്തിയത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More