പ്രധാന മന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷായോജനാപദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പങ്കാളിത്തത്തോടുകൂടി 173.18 കോടി രൂപ അടങ്കലില്‍ നിര്‍മിച്ച മനോഹരമായ പടുകൂറ്റന്‍ 6 നില മന്ദിരമാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
പാർട്ടി ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്. എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ രണ്ട് ഭാഗമായിനിന്ന് വലിയ പോരാട്ടം നടത്തുന്നു എന്ന രീതിയിലാണ്. ഇത്തരത്തിലുള്ള നിരവധി അബദ്ധവാർത്തകളാണ് മാധ്യമങ്ങൾ സൃഷ്‌ടിക്കുന്നത്. അത്തരം അബദ്ധവാർത്തകളോട് പ്രതികരിക്കാനില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ റാലിയില്‍ ഉയര്‍ന്നു വന്ന മുദ്രാവാക്യം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരായ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 24 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് പൊലീസിന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു
എച്ച് സലാമിനെ പരാജപ്പെടുത്താൻ ജി സുധാകരൻ ശ്രമിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ സുധാകരന്‍റെതായ ഇടപെടൽ പാർട്ടി വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് ജി സുധാകരൻ പ്രതീക്ഷിച്ചിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. പാര്‍ട്ടി കൊണ്ട് വന്ന